നീർമാതളം


നീർമാതളം

ഓർമ്മകളുടെ
നിഴൽവീണ
വീഥികളിലെവിടെയോ
വേരുകളാഴ്ത്തി
നിൽപ്പുണ്ട് ഒരു
നീർമാതളം.
ഒരുപാട് മോഹങ്ങളെ
ഉള്ളിലൊളിപ്പിച്ച
കാലത്തിന്റെ
നോവുകളെ
ഹൃദയത്തിൽ
പകർത്തിയ
സുന്ദരമായ
പ്രണയപുഷ്പങ്ങൾ
വിടർത്തിയ
ഓരോ
വസന്തത്തിന്റെയും
നിറങ്ങളെ
മതിയാവോളം
വാരിച്ചൂടിയ
നീർമാതളം.

രോഗശയ്യയിലെ പ്രണയിനി…


രോഗശയ്യയിലെ പ്രണയിനി…

രോഗബാധിതയായ പ്രണയിനി,യവൾ
ക്ഷീണിത ശയ്യാവലംബിയായ് കാണേ,
അല്പനാഴികനേരമിനിയുമാകരം പിടിച്ചിരി-
ക്കുവാൻ പിന്നേയുമാശിക്കുന്നവനുൾത്തടം!

ക്ഷീണിതയാണവളെങ്കിലും
മിഴികൾ തിളങ്ങുന്നു,
അമവാസിരാത്രിയിൽ തിരി തെളിച്ചെത്തും
മിന്നാമിനുങ്ങ് പോൽ!

ഹേ സഖീ,നീയവൻ വിളക്ക് മാടം!
ക്ഷണികമാമീയാഴിയിൽ
തുഴയാഴ്ത്തുവാനവന്
തുണയേകുന്ന പ്രണയസൗധം!!

വിടപറയും നേരം
കൈത്തലമുയർത്തിയവൾ മെല്ലെ,
മെല്ലെ വിടർത്തി മാനസം,
വിടചൊല്ലുന്നവനോട് നിറവേദനയോടെ!!

അറിയണം നീയവളുടെ ജീവിതചുറ്റുവട്ടങ്ങൾ,
അറിയണം ആ ജീവിത സമരസപ്പെടലുകൾ!
അതിജീവനാഭ്യാസങ്ങൾ!
കടുംകെട്ടായി തുടരുന്ന ബന്ധങ്ങളും !

സ്നേഹം വിടർത്തുന്ന പൂക്കളാവുക നിങ്ങൾ,
ആർദ്രതയേകുന്ന കാഴ്ചയാവുക!
കണ്ണീരൊപ്പുവാൻ പരസ്പരം മത്സരിക്കും കൂട്ടരാവുക!
വിടർന്നകലാതെയെന്നും തുടരുന്ന ജന്മങ്ങളാവുക!
ഓരോ മിടിപ്പുമങ്ങനെ ഹിതാനുസൃതമന്യോന്യമേറ്റുവാങ്ങുക!!

അമ്മ (Mother)


Mother_people_hearts
Mother

കണ്ണായിരുന്ന അമ്മ പിന്നീടു കണ്ണിലെ കരടായിമാറി. 


മുലപ്പാലിന്‍െറയും മാറിലെ ചൂടിന്‍െറയും ലാളനയുടെയും കടംവീട്ടിയങ്ങയച്ചു വൃദ്ധസദനമെന്ന പുരാവസ്തുകേന്ദ്രത്തിലേക്ക്. 

കണ്ണും പിന്നീട് കണ്ണിലെ കരടുമായമ്മയുടെ കണ്ണിലേക്ക് മരണമരിച്ചുകേറുമ്പോഴുമാ പുരാവസ്തുവിന്‍െറ കണ്ണുകള്‍ തേടുന്നു മനുഷ്യത്വമില്ലാത്ത പൊന്നോമനകളെ…..

— Praveena (By our guest author) – https://www.facebook.com/praveena.karekkat

 

മെഴുകുതിരി – Candle


Photo Credits: https://flic.kr/p/5te2Tt

സ്വയമുരുകുന്ന മെഴുകുതിരിയാണെനിക്കിഷ്ടം.

ഇരുളിലേക്കടുക്കുന്തോറും പ്രകാശം പരത്തുന്ന മെഴുകുതിരിയായിടണം.

അണയാന്‍ നേരവുമാളിക്കത്തി

കൂടുതല്‍ പ്രകാശിച്ചീടേണം.

ഇരുളിനെമാറ്റി പ്രകാശിച്ചീടേണമെന്നും.

By Praveena

Translated version:

I wish to be a melting candle,

When darkness nears me closer, I wish to be a burning candle lighting the world.

When the flame is about to die, I wish to burn more intensely,

I wish to glow as brightest I can.

Thereby wiping out the darkness…

 

Praveena – Our New Guest Author


People and Hearts is delighted to introduce our new special guest author, Praveena Karekkat (a.k.a) Praveena.

Specializing in poetry, Praveena is a vivid dreamer and an interesting writer. She lends her magical touch to Malayalam poems. The author is very passionate about creative writing.

People and Hearts will feature poems and writings authored by Praveena. To retain the originality and soul of her writings, the posts will be published in Malayalam language. To help readers, People and Hearts will provide a translated version of the original writings. 

To know more about Praveena, let us read her writings.