
കണ്ണായിരുന്ന അമ്മ പിന്നീടു കണ്ണിലെ കരടായിമാറി.
മുലപ്പാലിന്‍െറയും മാറിലെ ചൂടിന്‍െറയും ലാളനയുടെയും കടംവീട്ടിയങ്ങയച്ചു വൃദ്ധസദനമെന്ന പുരാവസ്തുകേന്ദ്രത്തിലേക്ക്.
കണ്ണും പിന്നീട് കണ്ണിലെ കരടുമായമ്മയുടെ കണ്ണിലേക്ക് മരണമരിച്ചുകേറുമ്പോഴുമാ പുരാവസ്തുവിന്െറ കണ്ണുകള്‍ തേടുന്നു മനുഷ്യത്വമില്ലാത്ത പൊന്നോമനകളെ…..
— Praveena (By our guest author) – https://www.facebook.com/praveena.karekkat